.

#Local news

കലൂർ: ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ 113 കുട്ടികളെ ബാലസംഘം എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ്‌ ഉദ്‌ഘാടനം ചെയ്തു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സിപിഎം എറണാകുളം ഏരിയ സെക്രട്ടറി പി. എൻ. സീനുലാൽ, ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ അരവിന്ദ് അശോക് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം മിനി സാബു, ജില്ലാ പ്രസിഡന്റ്‌ അനുജ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷാഹുൽ ഹമീദ്, ഏരിയ കൺവീനർ പി.കെ.സാബു എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ്‌ സഞ്ജന സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സ്വാതി സോമൻ സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി ആൽഫിയ സുധീർ നന്ദിയും പറഞ്ഞു.

LifeKochi Web Desk | Aug. 20, 2021, 6:37 p.m. | Kaloor