.

കരുമാല്ലൂർ: സൈക്കിൾ യജ്ഞ കലാകാരൻ കൊച്ചിൻ കമറുദ്ദീനെ ആദരിച് കേരള നല്ല ജീവനം പ്രസ്ഥാനം.

കരുമാല്ലൂർ: സർക്കസ്സ് കലാകരനും സൈക്കിൾ യജ്ഞ കലാകാരനുമായ കൊച്ചിൻ കമറുദ്ദീനെ നല്ല ജീവനം പ്രവർത്തകർ ആദരിച്ചു. ആലുവ വെളിയത്തുനാട് ഗവ: സെറ്റിൽമെന്റ് എൽ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ആലുവ എം എൽ എ അൻവർ സാദത്ത് പങ്കെടുത്തു. സൈക്കിൾ യജ്ഞത്തിൽ 50 വർഷം പൂർത്തീകരിച്ച കലാകാരനാണ് കൊച്ചിൽ കമറുദ്ദീൻ. ജോർജ്ജ് മേനാച്ചേരി വൈസ് പ്രസിഡന്റ് കരുമാല്ലൂർ പഞ്ചായത്ത്, സൂസൻ വർഗീസ് വാർഡ് മെമ്പർ 14 , അബ്ദുൽ സലാം വാർഡ് മെമ്പർ 13 എന്നിവർ സംസാരിച്ചു . കൂടുതൽ വിവരങ്ങൾ ഡോ. പി എ രാധാകൃഷ്ണൻ നല്ല ജീവനം പ്രസിഡന്റ്, കൊച്ചിൻ കമറുദ്ദീൻ എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | May 29, 2022, 7:10 p.m. | Karumalloor