.

#Local news

കരുമാലൂർ : ജീവാമൃതം - സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് നടന്നു

കരുമാലൂർ : മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും സി പി മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടപ്പാക്കുന്ന ജീവാമൃതം എന്ന വാക്‌സിനേഷൻ ക്യാമ്പ് നടന്നു. വെളിയത്തുനാട് പെരിയാർ കൾച്ചറൽ അസോസിയേഷൻ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ശ്രീ സി. പി. സാലിഹ് സി പി മുഹമ്മദ് ട്രസ്റ്റ് ചെയർമാൻ , ശ്രീ അയ്യപ്പൻ പഞ്ചായത്ത് മെമ്പർ, ശ്രീ പി.ബി. നാസർ പെരിയാർ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് എന്നിവർ ജീവാമൃതം പരിപാടിയെ കുറിച്ച് വിശദീകരിച്ചു.

LifeKochi Web Desk | Aug. 21, 2021, 9:27 p.m. | Karumalloor