.

#Kothamangalam

കേരളാ ഭാഗ്യക്കുറിയുടെ 75 ലക്ഷം കോതമംഗലത്തെ ഓട്ടോറിക്ഷ തൊഴിലാളിക്ക്...

കോതമംഗലം: കേരളാ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോതമംഗലം സ്വദേശിയായ ഓട്ടോറിക്ഷ തൊഴിലാളിക്ക്. കോതമംഗലം തൃക്കാരിയൂർ റൂട്ടിൽ തങ്കളം ആലുംമാവും ചുവട്ടിൽ എലമ്പക്കാട്ട് സതീഷിനാണ് കേരളാ ഭാഗ്യക്കുറിയുടെ (സ്ത്രീ ശക്തി) ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്‌. നറുക്കെടുപ്പ് ജൂൺ 25ന് കഴിഞ്ഞ് ഫലം പുറത്തു വന്നെങ്കിലും സതീഷ് ലോട്ടറി ഫലം നോക്കിയത് രണ്ടു ദിവസം കഴിഞ്ഞാണ്. കോതമംഗലം സി.എസ് ലക്കി സെന്റർ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കോതമംഗലം ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയും മറ്റ് സമയങളിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുകയും ചെയ്യുന്ന പളനിയിൽ നിന്നുമാണ്‌ സതീഷ് ലോട്ടറി വാങ്ങിയത്. സ്ഥിരമായി ലോട്ടറി എടുക്കാറില്ലെന്നും വല്ലപ്പോഴും മാത്രമേ ലോട്ടറി വാങ്ങിക്കാറുള്ളതെന്നും സതീഷ് പറഞ്ഞു. തങ്കളത്ത്‌ ഓട്ടോറിക്ഷ ഡ്രൈവറായ സതീഷിന്റെ ഭാര്യ മായയാണ്. അഭിജിത്ത്, അഭിരാമി എന്നിവർ മക്കളാണ്.

LifeKochi Web Desk | July 1, 2021, 11:46 p.m. | Kothamangalam