.

കൂത്താട്ടുകുളം : അന്താരാഷ്ട്ര ജലദിനം ആചരിച്ചുകൊണ്ട് ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊതുയോഗം സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : നഗരസഭാ കൗൺസിലർ പി സി ഭാസ്കരൻ യോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ ശ്രീ സി. എ. തങ്കച്ചൻ, പി. ജി. സുനിൽകുമാർ, കർഷക സംഘടന എ. ഐ. കെ. കെ. എം. എസ്. സംസ്ഥാന കമ്മിറ്റി അംഗം പി.സി. ജോളി, പരിസ്ഥിതി പ്രവർത്തകർ എം ആർ ബാബുരാജ്, ഷാജി കണ്ണങ്കോട്ടിൽ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി ജില്ലാ കൺവീനർ സി കെ ശിവദാസൻ എന്നിവർ പ്രസംഗിച്ചു. ജനകീയ പ്രതിരോധ സമിതി താലൂക്ക് കൺവീനർ പി പി എബ്രഹാം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധ സമിതി ഭാരവാഹികൾ പി സി ജോസഫ് സ്വാഗതവും സി കെ തമ്പി കൃതജ്ഞതയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 22, 2024, 10:30 p.m. | Koothattukulam