.

കൂത്താട്ടുകുളം : നക്ഷത്ര കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ നടത്തി

കൂത്താട്ടുകുളം : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പന്ത്രണ്ടാം ഡിവിഷൻ - മംഗലത്തുതാഴം സൗത്ത് ഡിവിഷനിൽ നക്ഷത്ര കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സിഡിഎസ് മെമ്പറും, മുൻ ചെയർമാനുമായ ഉഷ വിമലാക്ഷന്റെ ഭവനത്തിൽ ആഘോഷ പരിപാടികൾ നടത്തി. യോഗത്തിൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് ബോബൻ വർഗീസ് പതാക ഉയർത്തി. യോഗത്തിൽ ഉഷ വിമലാക്ഷൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിവ്യ പ്രദീഷ്, ഷിജിമോൻ, ശോഭന സോമൻ, നിഷ സന്തോഷ്, ഷൈനി ബാബു, രാധ എം എൻ തുടങ്ങിയവർ പ്രസംഗിച്ചു. ബാലസഭ അംഗങ്ങളായ അനുശ്രീ ബാബു, കാർത്തിക്, സന്തോഷ്, ശ്രീലക്ഷ്മി ബാബു എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ശ്രീധരൻ പാറേക്കുന്നേൽ, സുരേഷ് വി ആർ, സഹദേവൻ എം കെ, അജി തോമസ് എന്നിവരും പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 13, 2022, 3:13 p.m. | Koothattukulam