.

കൂത്താട്ടുകുളം : സ്വാതന്ത്ര്യസമര സേനാനിയും, കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന കെ എം ജോസഫ് അനുസ്മരണം നടന്നു.

കൂത്താട്ടുകുളം : 19-ാം വാർഷിക അനുസ്മരണം സിപിഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടയാർ പള്ളിപ്പടിയിൽ നടന്നു. സിപിഐ ലോക്കൽ സെക്രട്ടറി ബിനീഷ് കെ തുളസിദാസ്‌ അധ്യക്ഷത വഹിച്ച പരിപാടി പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ ഉദ്‌ഘാടനം ചെയ്തു. ഇടയാർ ബ്രാഞ്ച് സെക്രട്ടറി ആൽബിൻ ബാബു സ്വാഗതം പറഞ്ഞു. മുതിർന്ന നേതാവ് എ എസ് രാജൻ പതാക ഉയർത്തി. അംബിക രാജേന്ദ്രൻ, പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി ഷൈൻ പി എം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബിജോ പൗലോസ്, ബാബു വർഗീസ്, ബീന സജീവൻ, ബാബു ജേക്കബ്, ദീപു ജോസ്, പി ജി അനിൽകുമാർ, കൗൺസിലർ സന്ധ്യ പി ആർ, വളപ്പ് ബ്രാഞ്ച് സെക്രട്ടറി ജോജോ മാത്യു, ലോട്ടറി തൊഴിലാളി യൂണിയൻ മേഖല സെക്രട്ടറി എബി കെ എ, ടി വൈ ഷൈൻ, സിനു തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 18, 2024, 6:38 p.m. | Koothattukulam