.

കൂത്താട്ടുകുളം : അശ്വതി കവലക്ക് സമീപം പാടശേഖരം മണ്ണിട്ട് നികത്തിയതിൽ പ്രതിഷേധിച്ച് കെഎസ്കെടിയു വില്ലേജ് കമ്മിറ്റി നികത്ത് ഭുമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കൂത്താട്ടുകുളം : പ്രതിഷേധയോഗം കെഎസ്കെടിയു ഏരിയ സെക്രട്ടറി സി എൻ പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ടി സനൂപ് അധ്യക്ഷനായി. സിപിഐഎം ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ്, ബെന്നി മാത്യു എന്നിവർ സംസാരിച്ചു. വില്ലേജ് ഓഫീസർക്കും ആർഡിഒയ്ക്കും യൂണിയൻ പരാതി നൽകി. സ്ഥലത്ത് റവന്യു അധികൃതർ പരിശോധന നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 21, 2024, 8:18 p.m. | Koothattukulam