.

കൂത്താട്ടുകുളം : നഗരസഭയിലെ മാലിന്യസംസ്കരണത്തിന് ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ രണ്ടാമത്തെ ലോഡ് ക്ലീൻ കേരള കമ്പനിയിലേക്ക്....

കൂത്താട്ടുകുളം : നഗരസഭയിലെ മാലിന്യസംസ്കരണത്തിന് ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ രണ്ടാമത്തെ ലോഡ് ക്ലീൻ കേരള കമ്പനിയിലേക്ക് കയറ്റി വിട്ടു.മാലിന്യങ്ങൾ ഉപകാരപ്രദമായ രീതിയിൽ മാറ്റിയെടുക്കുവനാണ് കമ്പനിക്ക് കൈമാറുന്നത്.വെയിലും മഴയും അവഗണിച്ച് ഹരിത കർമസേന ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചും നാട്ടിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായി ഇല്ലാതാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടും ചെയർപേഴ്സണൽ വിജയ ശിവൻ ലൈഫ് കൊച്ചിയോട് സംസാരിച്ചു. കൗൺസിലർ സി. എ. തങ്കച്ചൻ, ഹരിത കർമ സേന പ്രസിഡന്റ്‌ രമ്യ പി. എം, സെക്രട്ടറി ശ്രീജ എന്നിവർ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ലൈഫ് കൊച്ചിയോട് സംസാരിക്കുകയുണ്ടായി.വാർത്തയുമായ് ലൈഫ് കൊച്ചി റിപ്പോർട്ടർ ലോട്ടസ്

LifeKochi Web Desk | April 7, 2022, 9:01 p.m. | Koothattukulam