.

കൂത്താട്ടുകുളം: ഹയർസെക്കൻഡറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് "സ്വാതന്ത്ര്യാമൃതം 2022" ഉദ്ഘാടനം നടത്തി .

കൂത്താട്ടുകുളം: ക്യാമ്പിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് നിർവഹിച്ചു. പ്രിൻസിപ്പൽ ഗീതാ ദേവി എം അധ്യക്ഷത വഹിച്ചു. മാനേജ്മെൻറ് പ്രതിനിധി ലേഖ കേശവൻ വാർഡ് മെമ്പർ സുമാ വിശ്വംഭരൻ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡൊ. രാജി കെ പോൾ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനയ പി വി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ദേശീയ പതാക NSS ലീഡേഴ്സിന് കൈമാറിയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. NSS ലീഡർഷിപ്പ് ട്രെയിനിങ് പൂർത്തയാക്കിയ ലീഡേഴ്സിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തെങ്ങിൻ തൈകൾ നട്ട് ഒന്നാം ദിവസത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഏഴു മണിയോടു കൂടി ഐസ് ബ്രേക്കിംഗ് സെഷൻ അനന്തു എസ് നായരുടെ നേതൃത്വത്തിൽ ആരംഭിച്ചു. തുടർന്ന് കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാമോട് കൂടി ഒന്നാം ദിവസം അവസാനിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 13, 2022, 12:51 a.m. | Koothattukulam