.

കൂത്താട്ടുകുളം : ഫാർമേഴ്‌സ് സർവീസ് ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു.

കൂത്താട്ടുകുളം : സ്ഥാനാർഥികളായി ജേക്കബ് രാജൻ (നിക്ഷേപ സമാഹരണം), അഡ്വ. ജെയിൻ സി ചേരിക്കവാഴയിൽ, കെ വി ബാലചന്ദ്രൻ, എൻ രഞ്ജിത്ത്, എം എം അശോകൻ, പോൾ മാത്യു, പി ജെ തോമസ് ,പി എം ഷൈൻ (പട്ടികജാതി സംവരണം), ജോൺസൺ തോമസ് ,ഷീബ രാജു , ഷാൻ്റി മുരളി, കെ ജി അംബുജാക്ഷിയമ്മ എന്നിവർ മത്സരിക്കുന്നു. എസ്തോസ് സ്മാരക ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം എ എസ് രാജൻ അധ്യക്ഷനായി. സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം ആർ സുരേന്ദ്രനാഥ്, ഫെബീഷ് ജോർജ്, നഗരസഭ അധ്യക്ഷ വിജയ ശിവൻ, എം എം ജോർജ്, ഖാദി ബോർഡ് അംഗം കെ ചന്ദ്രശേഖരൻ, തൊമ്മച്ചൻ തേക്കുംകാട്ടിൽ, ബിനീഷ് തുളസിദാസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 17, 2023, 11:49 p.m. | Koothattukulam