.

#palluruthy

#food kit

പള്ളുരുത്തി: കൂട്ടായ്മ പാലിയേറ്റീവ് കെയർ യൂണിറ്റ് മുത്തൂറ്റ് ഫിനാൻസിന്റെ സഹായത്തോടെ ഓണക്കിറ്റുകൾ വിതരണം ചെയ്തു...

പള്ളുരുത്തി കൂട്ടായ്മ പാലിയേറ്റീവ് കെയർ യൂണിറ്റ് എല്ലാവർഷവും നടത്താറുള്ള കിടപ്പ് രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണവും സ്നേഹവിരുന്നും എസ്.ഡി.പി.വൈ. സ്കൂൾ അങ്കണത്തിൽ നടന്നു. മുത്തൂറ്റ് ഫിനാൻസിന്റെ സഹായത്തോടെയാണ് കിറ്റ് വിതരണം നടത്തിയത്. എംഎൽഎ കെ. ബാബുവും മുത്തൂറ്റ് എറണാകുളം റീജിയണൽ മാനേജർ വിനോദ് കുമാറും ചേർന്ന് കിറ്റ് വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിക്ടോറിയ ആൻറണി, മുത്തൂറ്റ് മാനേജർ, ദർഷൻ, കൂട്ടായ്മ ട്രഷറർ ഐഷാ കബീർ, ഉല്ലാസ്, കൗൺസിലർമാരായ രചന, സുധീർ, മുൻ കൗൺസിലർ തമ്പിസുബ്രഹ്മണ്യം, പാലിയേറ്റീവ് ജോയിന്റ് സെക്രട്ടറി അനീഷ് പള്ളുരുത്തി, നൂഹ്, ഡയനീഷ്യസ് കെ.ആർ. മോഹനൻ, പാലിയേറ്റീവ് സിസ്റ്റർ ജിത്തു, ജോൺസൻ, ജെസി, പ്രിയ, സൽമ, അൻസാർ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 14, 2021, 9:18 p.m. | Palluruthy