.

#Kothamangalam

കോതമം​ഗലം: ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമര സമിതി കിസാൻ പഞ്ചായത്ത് സംഘടിപ്പിച്ചു

കോതമം​ഗലം: ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കോതമംഗലം പള്ളി താഴത്ത് സംയുക്ത കർഷക സമര സമിതി സംഘടിപ്പിച്ച കിസാൻ പഞ്ചായത്തിന്റെ ഉദ്ഘാടനം യുവജനക്ഷേമ ബോര്‍ഡ്‌ വൈസ് ചെയർമാനും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമായ എസ്. സതീഷ് നിർവഹിച്ചു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് എം.ഐ. കുര്യാക്കോസ് അധ്യക്ഷനായി. അഭിവാദ്യമർപ്പിച്ചുകൊണ്ട് നഗരസഭാ ചെയർമാൻ കെ.കെ. ടോമി എബ്രഹാം, പൗലോസ് കെ. മാത്യു, കെ.എ. കുര്യാക്കോസ്, ആദർശ്, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കർഷകസംഘം ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് ജോണി കുര്യഐപ്പ് സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.എ. ജോർജ്ജ് നന്ദി പറഞ്ഞു.

LifeKochi Web Desk | Sept. 26, 2021, 1:17 p.m. | Kothamangalam