.

#Kothamangalam

കോതമംഗലം: എസ്എഫ്ഐ മുത്തുംകുഴിയിൽ കൊടിമരം സ്ഥാപിച്ചു

കോതമംഗലം: എസ്.എഫ്.ഐ പിണ്ടിമന ലോക്കൽ കമ്മിറ്റി പഞ്ചായത്ത്‌ ആസ്ഥാനമായ മുത്തുംകുഴിയിൽ കൊടിമരം സ്ഥാപിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌ ബേസിൽ ജോണി പതാക ഉയർത്തി. ബേസിൽ ജോണി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എഫ്ഐ ലോക്കൽ സെക്രട്ടറി ബേസിൽ വർക്കിച്ചൻ സ്വാഗതം പറഞ്ഞു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ എൽദോസ് വി.ജി, പ്രിതിപക്ഷ പാർട്ടി ലീഡർ എസ്.എം. അലിയാർ, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ്‌ ഗോകുൽ ശാന്തൻ എന്നിവർ പ്രസംഗിച്ചു. അലി മൈ‌തീൻ നന്ദി പറഞ്ഞു.

LifeKochi Web Desk | Aug. 19, 2021, 12:21 a.m. | Kothamangalam