.

#Local news

#Kothamangalam

കോതമംഗലം: താലൂക്ക് തല പട്ടയമേള ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു

കോതമംഗലം: താലൂക്ക് തല പട്ടയമേളയുടെ ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എം എൽ എ ആൻ്റണി ജോൺ നിർവഹിച്ചു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം കാർഷിക ആവശ്യങ്ങൾക്കും, വീട് വച്ച് താമസിക്കുന്നതിനുമായി ആറ് വില്ലേജുകളിലായി 94 പേർക്കാണ് പട്ടയം അനുവദിച്ചത്. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ. എം. ബഷീർ, തഹസിൽദാർ റേച്ചൽ കെ. വർഗീസ്, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ചന്ദ്ര ശേഖരൻ നായർ,കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി,റഷീദ സലീം,റാണിക്കുട്ടി ജോർജ്ജ്,മുനിസിപ്പൽ കൗൺസിലർ റിൻസ് റോയി, എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Sept. 16, 2021, 5:10 p.m. | Kothamangalam