.

കോതമംഗലം: ആവേശമായി പിണ്ടിമന മിനി മാരത്തോൺ 2022.

കോതമംഗലം: ആരോഗ്യമാണ് സമ്പത്ത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ പിണ്ടിമന മിനി മാരത്തോൺ നൂറു കണക്കിന് കായിക താരങ്ങൾ അണിനിരന്നത് ആവേശമായി മാറി. പിണ്ടിമന പബ്ലിക് ലൈബ്രറിയുടെയും ടി വി ജെ സ്കൂളിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്. രാവിലെ ആറുമണിക്ക് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ പി വി ഏലിയാസ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. മാരത്തോണിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഇരുന്നൂറിൽ പരം കായിക താരങ്ങൾ പങ്കെടുത്തു. മത്സരം 12.9 Km ദൂരം ആണ് നടത്തിയത്. പിണ്ടിമന ടി വി ജെ സ്കൂളിൽ നിന്നും ആരംഭിച്ച മാരത്തോൺ ചേലാട്, കീരംപാറ ചെങ്കര ഭൂതത്താൻകെട്ടിൽ എത്തി തിരിച്ച് ചെങ്കര കടന്ന് കനാൽ ബണ്ട് വഴി ചെമ്മീൻ കത്തിലൂടെ ഇവിടെ സ്കൂളിൽ സമാപിച്ചു. പുരുഷന്മാരുടെ 35 വയസ്സിൽ താഴെ ഉള്ള വിഭാഗത്തിൽ ഷെറിൻ ജോസ് ഒന്നാം സമ്മാനവും, ആനന്ദ് കൃഷ്ണ രണ്ടാം സമ്മാനവും അമിത് എൻ വി മൂന്നാം സമ്മാനവും നേടി. 35 നും 55 നും ഇടയിൽ പ്രായമുള്ളവരുടെ മത്സരത്തിൽ രാജ്.ടി ഒന്നാംസ്ഥാനവും, സിയാദ് തെക്കേകാളാശ്ശേരി രണ്ടാം സ്ഥാനവും, അബ്ദുൽ മുനീർ മൂന്നാംസ്ഥാനവും നേടി. 55 വയസ്സിൽ മുകളിൽ പ്രായമുള്ള പുരുഷൻമാരുടെ വിഭാഗത്തിൽ തോമസ് പള്ളിത്താഴത്ത് ഒന്നാം സ്ഥാനവും ഡിക്സൻ സ്കറിയ രണ്ടാം സ്ഥാനവും ദാസൻ നായർ മൂന്നാം സ്ഥാനവും നേടി. 35 വയസ്സിൽ താഴെയുള്ള സ്ത്രീകളുടെ വിഭാഗത്തിൽ ശ്വേതാ കെ ഒന്നാം സ്ഥാനവും, അനുമോൾ തമ്പി രണ്ടാംസ്ഥാനവും, നിത്യ സി ആർ മൂന്നാം സ്ഥാനവും നേടി. 35 വയസ്സിൽ മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ രമ എ കെ ഒന്നാംസ്ഥാനവും, പ്രവീണ പ്രദീപ് മൂന്നാംസ്ഥാനവും നേടി. കൂടാതെ എല്ലാ വിഭാഗത്തിലും 4 മുതൽ 10 സ്ഥാനം നേടിയവർക് ക്യാഷ് അവാർഡ് നൽകുകയുണ്ടായി. മാരത്തോണിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന കായിക താരത്തെയും ഏറ്റവും പ്രായം കുറഞ്ഞ കായികതാരത്തെ യും ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവഹിച്ചു. സമാപന സമ്മേളനത്തിൽ സണ്ണി പൗലോസ് ,ലത ഷാജി , വിൽസൻ കൊച്ചുപറമ്പിൽ ,സിജി ആൻ്റണി ,സിജോ പടയാട്ടിൽ, വർഗീസ് വി കെ , കുര്യൻ ജോസഫ്, ബിബിൻ ജോർജ്, ജോൺസൺ കെ സി, ജോസഫ് കുര്യൻ, ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിയാസ്.

LifeKochi Web Desk | May 25, 2022, 12:11 a.m. | Kothamangalam