.

#Kothamangalam

കോതമം​ഗലം: ന​ഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം...

കോതമം​ഗലത്തെ വിവിധ കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ന​ഗരസഭ ഓഫീസ് അങ്കണത്തിൽ ചെയർമാൻ കെ.കെ. ടോമി അബ്രാഹാം പതാക ഉയർത്തി.. പി.ഒ. ജം​ഗ്ഷനിൽ സിന്ധു ​ഗണേശൻ പതാക ഉയർത്തി. ന​ഗരസഭ കൗൺസിലർമാർ മഹാത്മാ ​ഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പവൃഷ്ടിയും നടത്തി. സിപിഎം കോതമം​ഗലം ഏരിയാ കമ്മിറ്റി ഓഫീസിൽ ഏരിയാ സെക്രട്ടറി ആർ. അനിൽ കുമാർ പതാക ഉയർത്തി. പി.ഒ ജം​ഗ്ഷനിൽ യൂത്ത് കോൺ​ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമീർ തടത്തിക്കുന്നേൽ പതാക ഉയർത്തി. ന​ഗരസഭ ചെയർമാൻ കെ.കെ. ടോമി അബ്രഹാം, കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷമീർ പനക്കൽ, സിപിഎം കോതമം​ഗലം ഏരിയ സെക്രട്ടറി ആർ. അനിൽകുമാർ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 15, 2021, 7:27 p.m. | Kothamangalam