.

#Kothamangalam

കോതമംഗലം: കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് വ്യവസ്യായ മന്ത്രിക്ക് ആദരവും വിദ്യാഭ്യാസ രംഗത്തെ പ്രതിഭകൾക്ക് അവാർഡ്ദാനവും സംഘടിപ്പിച്ചു.

കുത്തുകുഴി സർവീസ് സഹകരണ ബാങ്കിൻ്റെ പരിധിക്കുള്ളിലുള്ള എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും മറ്റ് വിവിധ വിദ്യാഭ്യാസ മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും കാലാ സാംസ്ക്കാരിക രംഗത്തെ വിജയികൾ ഉൾപ്പെടെ 50 ഓളം വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് ദാനവും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് ദാനം മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. അതോടപ്പം തന്നെ കോതമംഗലത്തെ പൊതുപരിപാടിയിൽ ആദ്യമായി പങ്കെടുക്കുന്ന മന്ത്രി പി. രാജീവിന് കുത്തുകുഴി സഹകരണ ബാങ്കിൻ്റെ സ്വീകരണവും നൽകി. മന്ത്രിയുടെ ഛായാചിത്രവും ഉപഹാരവും സമർപ്പിച്ച് കൊണ്ടാണ് മന്ത്രിക്ക് സ്വീകരണം ബാങ്കിൽ നൽകിയത്. കോവിഡ് മാനദണ്ഡപ്രകാരം നടത്തിയ പൊതുയോഗത്തിൽ കോതമംഗലം എംഎൽഎ ആൻ്റണി ജോൺ അധ്യക്ഷത വഹിക്കുകയും കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എസ്. സതീഷ്, സിപിഎം ഏരിയാ സെക്രട്ടറി ആർ. അനിൽ കുമാർ, ബാങ്ക് പ്രസിഡൻ്റ് അഡ്വ. വി.എം. ബിജുകുമാർ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 24, 2021, 8:18 p.m. | Kothamangalam