.

#Kothamangalam

കോതമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രാേഹനടപടികളിൽ പ്രതിഷേധിച്ച് സ്കീം തൊഴിലാളികൾ ധർണ സമരം നടത്തി

കോതമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രാേഹനടപടികളിൽ പ്രതിഷേധിച്ച് സ്കീം തൊഴിലാളികൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കോതമംഗലം പോസ്റ്റ് ഓഫീസിന് മുന്നിലെ ധർണ സമരം ClTU ഏരിയ സെക്രട്ടറി കെ എ ജോയ് ഉദ്ഘാടനം നിർവഹിച്ചു. അംഗനവാടി, ആശവർക്കേഴ്സ്, സ്കൂൾ പാചക തൊഴിലാളികളാണ് പണിമുടക്കി കോതമംഗലം പോസ്റ്റ് ഓഫിസിന് മുൻപിൽ ധർണ നടത്തിയത്. CITU ഏരിയ സെക്രട്ടറി താഹിറസുധീർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മറ്റ് ഭാരവാഹികളായ സിന്ധു അനിൽ ,സാലി ജോബി എന്നിവർ പരിപാടിയിൽ സംസാരിച്ചു.

LifeKochi Web Desk | Sept. 25, 2021, 2:27 p.m. | Kothamangalam