.

കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കോതമംഗലത്ത് തങ്കളം കാക്കനാട് ഹൈവേയിൽ നടന്നു.

കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കോതമംഗലത്ത് തങ്കളം കാക്കനാട് ഹൈവേയിൽ നടന്നു. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.200 ഓളം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. കോതമംഗലം മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. എം എൽ എ ആന്റണി ജോൺ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ അസോസിയേഷൻ പ്രസിഡൻ്റ് മേരി ജോർജ് തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, സെക്രട്ടറി പി എം ഭാഗ്യരാജ്,ട്രഷറർ രജ്ജിത്, സിയാദ് കെ എസ് ,രാജേഷ്, ലീമോൽ,ജോയ് പോൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | Oct. 25, 2021, 11:02 p.m. | Kothamangalam