.

#Kothamangalam

കോതമംഗലം: അന്തരിച്ച പ്രൊഫസർ ടി.എം. പൈലിയുടെ വീട്ടിൽ മന്ത്രി പി. രാജീവ് സന്ദർശിച്ചു

കോതമംഗലം: ഇടതുപക്ഷ സഹയാത്രികനും എം.എ. കോളേജ് മുൻ പ്രിൻസിപ്പലുമായ അന്തരിച്ച പ്രൊഫസർ ടി.എം. പൈലിയുടെ വീട്ടിൽ മന്ത്രി പി. രാജീവ് സന്ദർശിച്ചു. കോതമംഗലം മാതിരപ്പിള്ളിയിലെ വസതിയിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. താൻ അദ്ദേഹവുമായി വളരെ ആത്മബന്ധം പുലർത്തിയിരുന്നെന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന് ടി.എം. പൈലി നൽകിയ സംഭാവന മഹത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിപിഎം ഏരിയ സെക്രട്ടറി ആർ. അനിൽകുമാർ, ആന്റണി ജോൺ എംഎൽഎ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

LifeKochi Web Desk | Aug. 24, 2021, 8:26 p.m. | Kothamangalam