.

ജില്ലാ പഞ്ചായത്തും അമൃത ആശുപത്രിയും ചേർന്ന് കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എറണാകുളം ജില്ലാ പഞ്ചായത്തും അമൃത ആശുപത്രിയും ചേർന്ന് അടിയന്തരമായി വാക്‌സിൻ ആവശ്യമുള്ളവർക്കുവേണ്ടി ക്യാമ്പ് സംഘടിപ്പിച്ചു. അമൃത ആശുപത്രിയിൽ നടന്ന ക്യാമ്പ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. എംഎൽഎ ടി.ജെ. വിനോദ് മുഖ്യ അതിഥിയായിരുന്നു. ഏകദേശം 2000 ഓളം ആളുകൾക്ക് വാക്‌സിൻ എടുക്കാൻ അവസരം ഒരുക്കിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഈ പകർച്ചവ്യാധിക്കിടയിൽ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് കെ.വി. ബീന കൂട്ടിച്ചേർത്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ. ജോമി, ഡോണോ മാസ്റ്റർ,ആശ സനൽ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

LifeKochi Web Desk | July 2, 2021, 4:55 p.m. | Kakkanadu Ward