.

#Local news

കെ.എസ്.ആർ.ടി.സി ജീവനക്കാർ ചക്രസ്തംഭന സമരം നടത്തി...

അനിയന്ത്രിത ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആലുവ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിനു മുമ്പിൽ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. സമരം കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ആലുവ യൂണിറ്റ് പ്രസിഡൻ്റ് പി.കെ. ജുബിൻ ഉദ്ഘാടനം നിർവഹിച്ചു. കേരളാ സ്റ്റേറ്റ് ട്രാൻസ്പ്പോർട്ട് വർക്കേസ് യൂണിയൻ ആലുവ യുണിറ്റ് പ്രസിഡൻ്റ് ടി.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.ആർ. രാജേഷ്, സി.കെ. വിനോദ് കുമാർ, എം.പി. അബ്ബാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

LifeKochi Web Desk | June 21, 2021, 8:58 p.m. | Aluva