.

കുമ്പളങ്ങി : ക്യാൻസർ, കിഡ്നി രോഗികൾക്ക് ആശ്വാസവുമായി നവജീവൻ പ്രേക്ഷിത സംഘത്തിൻ്റ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കുമ്പളങ്ങി : സാൻ ജോസ് ഹാളിൽ നടന്ന ചടങ്ങ് കിൻഫ്ര ചെയർമാൻ സാബു ജോർജ് ഉത്ഘാടനം ചെയ്തു. ഭക്ഷ്യ കിറ്റുകളുടെ വിതരണം കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ ഉത്ഘാടനം ചെയ്തു. വിഷു - ഈസ്റ്റർ തിരുനാൾ സമ്മാനമായി കൊച്ചിയുടെ വിവിധ ഭാഗങ്ങളിലെ രോഗികൾക്കായാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. നവജീവൻ പ്രേക്ഷിത സംഘം പ്രസിഡൻ്റ് മേരി റെയ്ച്ചൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ യേശു ഭവൻ ഡയറക്ടർ ഫാ. ആൻ്റണി കാനപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ. മേരി ഹർഷ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ മാർട്ടിൻ ആൻ്റണി, ടെൻസൺ കുറുപ്പശ്ശേരി, കോ- ഓഡിനേറ്റർ ജോൺസൻ വള്ളന്നാട്ട്, വൈസ് പ്രസിഡൻ്റ് ഷീല ജോൺസൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 22, 2024, 12:01 a.m. | Kumbalangy