.

#kumbalangy

കുമ്പളങ്ങി: കോവിഡ് പ്രതിരോധ നായകർക്ക് നവജീവൻ പ്രേക്ഷിത സംഘത്തിന്റെ ആദരവ്

കുമ്പളങ്ങിയിലെ കോവിഡ് 19 പ്രതിരോധ നായകരായ ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, സന്നദ്ധ സേന പ്രവർത്തകർ എന്നിവരുടെ പ്രതിനിധികളെ എം.എൽ.എ കെ.ജെ. മാക്സി ആദരിച്ചു. കുമ്പളങ്ങി സി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസർ ഡോ. അനില കുമാരി, കുമ്പളണ്ടി ഔട്ട് പോസ്റ്റിലെ എസ്ഐ സുനിൽ, ആശ വർക്കർ പ്രതിനിധി മാർഗരറ്റ് ലോറൻസ്, സന്നദ്ധ സേനാ പ്രവർത്തകരായ ജോയ് സി. ജോർജ്ജ്, മിഥുൻ വള്ളനാട്ട്, അനിൽകുമാർ എന്നിവരെ പൊന്നാടയും മെഡലും മൊമന്റോറിയും നൽകി ആദരിച്ചു. ചടങ്ങിൽ നവജീവൻ പ്രേക്ഷിതസംഘം പ്രസിഡന്റ് മേരി റെയ്ച്ചൽ അദ്ധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റർ ജോൺസൺ വള്ളനാട്ട് സ്വാഗതവും സി. ജോയ് നന്ദിയും പറഞ്ഞു. ആരോഗ്യ വിഭാഗത്തിലെ ജെറി ഫെർണ്ണാണ്ടസ് ,നവ ജീവൻ പ്രേക്ഷിത സ്ഥലം കണ്ണമാലി യൂണിറ്റ് കൺവീനർ നിത സെൽവൻ ,ഷിജി ബിജു ,സിബി ജോർജ്ജ് ,മോളി ജോസി ,അംബിക ,ട്രീസ സേവ്യർ ,റിഷാദ് ,സനോജ് ,അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ആശംസ അർപ്പിച്ചു കൊണ്ട് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോബി പനക്കൽ, സിപിഎം പള്ളുരുത്തി ഏരിയ സെക്രട്ടറി പി.എ, പീറ്റർ, സിപിഎമ്മിന്റെ കുമ്പളങ്ങിയിലെ നേതാവ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Aug. 27, 2021, 9:20 p.m. | Kumbalangy