.

#artist

#palluruthy

#contest

പള്ളുരുത്തി: ലോക്ക്ഡൗൺ സമയത്ത് നടന്ന ഓൺലൈൻ കലാ മത്സരങ്ങളുടെ സമാപനവും സമ്മാനദാനവും നടത്തി

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക്ക്ഡൗൺ സമയത്ത് നടന്ന ഓൺലൈൻ കലാ മത്സരങ്ങളുടെ സമാപനവും സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരൻമാരാണ് കലാമത്സരങ്ങൾ സംഘടിപ്പിച്ചത്. കോവിഡ് കാലത്തെ മാനസിക സംഘർഷം കുറക്കുവാനും കലാകാരൻമാർക്ക് പ്രോത്സാഹനമാകുവാനും വേണ്ടിയാണ് ബ്ലോക്ക് പഞ്ചായത്ത് കലാമത്സരങ്ങൾ സംഘടിപ്പിച്ചത്. കുമ്പളങ്ങി, കുമ്പളം, ചെല്ലാനം പഞ്ചായത്തുകളിലായാണ് മത്സരങ്ങൾ നടത്തിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർമാരായ മെറ്റിൽഡ മൈക്കിൾ, സാബു തോമസ്, ജെംസി ബിജു, ബിഡിഒ സാജിത ടി.എസ്. ഫെല്ലോഷിപ്പ് കലാകാരൻമാരുടെ കൺവീനർ വി.എഫ്. സാൽവിൻ എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | Aug. 12, 2021, 9:19 p.m. | Palluruthy