.

#Local news

മരട്: മുൻ ജനപ്രതിനിധികൾക്ക് ആദരം...

കേരളത്തിൽ ജനകീയ ആസൂത്രണം ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നിട്ട് 25 വർഷം തികയുന്ന രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെയും നഗരസഭ ചെയർമാൻമാരെയും ഉപഹാരം നൽകി ആദരിച്ചു. പരിപാടി നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രെസിഡന്റുമാരായ കെ.വി. ഷൺമയി, ടി.പി. ആന്റണി മാസ്റ്റർ, കെ.എ. ദേവസി, വിജയൻ മാസ്റ്റർ, മുൻ നഗരസഭ ചെയർമാൻ അഡ്വ. ദേവരാജൻ, മുൻ നഗരസഭാ ചെയർപേഴ്സൺമാരായ, അജിത നന്ദകുമാർ, ടി.എച്ച്. നാദിറ, സുനില സിബി, മോളി ജെയിംസ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

LifeKochi Web Desk | Aug. 19, 2021, 6:54 p.m. | Maradu