.

മട്ടാഞ്ചേരി : ഷോലെ 52 തവണ കണ്ടു , 1968 മുതൽ കണ്ട 12000 സിനിമകളുടെ ടിക്കറ്റുകളുടെ വലിയ ശേഖരം..സതീഷ് കുമാറിന് സിനിമ ജീവിതത്തിന്റെ ഭാഗം.

മട്ടാഞ്ചേരി : ഒരു ദിവസം മോർണിംഗ് ഷോ, നൂൺ ഷോ, മാറ്റിനി, ഫസ്റ്റ് ഷോ പിന്നെ സെക്കൻഡ് ഷോ...കണ്ട സതീഷ് കുമാറിന് സിനിമ കാണൽ എന്നും ഒരു ഹരമാണ്. അവസാനം കണ്ടത് കമലഹാസന്റെ വിക്രം എന്ന സിനിമ. സിനിമ ടിക്കറ്റുകളുടെ ശേഖരത്തിൽ 30 പൈസയുടെ ബെഞ്ച് ടിക്കറ്റ് മുതൽ ഉണ്ട്. ഇതുവരെ കണ്ട സിനിമയുടെ പേരും, അഭിനേതാക്കളുടെ വിവരങ്ങളും, സിനിമ കാണാൻ കൂടെ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ , സിനിമ കണ്ട ക്ലാസ് എല്ലാം ഒരു രെജിസ്റ്ററിൽ എഴുതി സൂക്ഷിച്ചിരിക്കുന്നു. സതീഷ് കുമാർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 19, 2022, 5:12 p.m. | Mattanchery