.

മട്ടാഞ്ചേരി : പ്രഗത്ഭരായ 50 കലാകാരന്മാരുടെ കരവിരുതിൽ വിരിഞ്ഞ ചിത്ര, ശിൽപ്പ പ്രദർശനം ജ്യൂടൗണിലെ ഫാത്തിമ ബിൽഡിംഗിൽ ആരംഭിച്ചു.

മട്ടാഞ്ചേരി : കോമു സൺസിൻ്റെ 121-ാമത് ചിത്രപ്രദർശനമായ "ആർട് ആൻറ് മ്യൂസിക്" എന്ന പേരിൽ 3 മാസം നീണ്ടു നിൽക്കുന്ന പ്രദർശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. നടി ഷീല, ഷീല കൊച്ചൗസേപ്പ്, കോട്ടയം നസീർ, സുമി സെൻ, റാസി റൊസാരിയോ, ഫൗസിയ അബൂബക്കർ തുടങ്ങിയ 50 കലാകാരൻമാണ് തങ്ങളുടെ സൃഷ്ടികൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. ലക്ഷദ്വീപിൽ നിന്നുള്ള കലാകാരന്മാരുടെ രചനകളും ഇടം പിടിച്ചിട്ടുണ്ട്. കലാകാരൻമാർ ഒരുമിച്ച് ചേർന്നാണ് പ്രദർശനം ഉദ്ഘാടനം നിർവഹിച്ചത്. ആസിഫ് കോമു അധ്യക്ഷത വഹിച്ചു. അഷറഫ് ഹൈദോസ് ബാംഗ്ളൂർ, സൈനുദ്ദീൻ അമ്പലത്ത് ,അഷറഫ് ചുള്ളിക്കൽ, കെ.ജെ.ആൻ്റണി, ഫാസില ആസിഫ്, കലാഭവൻ ഹനീഫ്, എം.എം.സലീം, സലീം ഷുക്കൂർ, ഷംസു യാക്കൂബ്, പി .എസ് ഹംസക്കോയ, സുമി സെൻ എന്നിവർ സംസാരിച്ചു. നഫ് ല സാജിദിൻ്റെ ഗസലും ശ്രദ്ധേയമായി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 14, 2023, 12:36 a.m. | Mattanchery