.

#kumbalangy

കുമ്പളങ്ങി: ആഞ്ഞിലിത്തറയിലെ 100 ഓളം കുടുംബങ്ങൾ കണ്ണീരിലാണ്....

കുമ്പളങ്ങി പഞ്ചായത്തിലെ ആഞ്ഞിലിത്തറയിലുള്ള ചുടുകാട് പാടശേഖരത്തിൽ മീൻകൃഷി മാത്രമാണ് നടക്കുന്നത്. എന്നാൽ ഈ കൃഷിയ്ക്ക് വേണ്ടി ഇവിടെ വെള്ളം കയറ്റുമ്പോൾ 100 ഓളം കുടുംബങ്ങളാണ് കണ്ണീരിലാകുന്നത്. കാരണം ഇവിടെ വെള്ളം കയറുമ്പോൾ ഈ കുടുംബങ്ങളുടെ വീടുകളും വെള്ളം കൊണ്ട് നിറയും. അധികൃതർ ഇതിനൊരു നടപടി കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കുമ്പളങ്ങി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ജാസ്മിൻ രാജേഷ് നാട്ടുകാരായ പ്രകാശൻ, രാധ, സംഗീത, ശ്രീകാന്ത്, ശാന്ത, ഗോപാലകൃഷ്ണൻ, കെ.എൽ ലാലു, മണി എന്നിവർ പ്രതികരിക്കുന്നു.

LifeKochi Web Desk | Aug. 11, 2021, 9:21 p.m. | Kumbalangy