.

മുളന്തുരുത്തി :ആരക്കുന്നം സെൻ്റ് ജോർജ്ജസ് ഹൈസ്കൂളിൽ പുണ്യരാമായണം നൃത്ത നാടകം അരങ്ങേറി . '

മുളന്തുരുത്തി : ആരക്കുന്നം സെൻ്റ് ജോർജ്ജസ് ഹൈസ്കൂളിൽ രാമായണ മാസാചരണം വിപുലമായ പരിപാടികളോടെ നടത്തി . പുണ്യരാമായണം എന്ന നൃത്ത നാടകം ഏറെ ശ്രദ്ദേയമായി. രാമായണകഥ ചിട്ടയോടെ ഹൈസ്ക്കൂൾ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. രാവണനായി ജിസ്ന സാജനും ,രാമനായി അച്ചു ജോർജും ,സീതയായി ഹൃദ്യ സന്തോഷും, ഹനുമാനും , മാൻപേടയും ആയി ,നയനും ,നന്ദനയും തുടങ്ങി കുട്ടികൾ എല്ലാവരും രാമൻ്റെ കിരീടധാരണകഥ വരെ നിറഞ്ഞാടി. പ്രശസ്ത നൃത്ത അധ്യാപകൻ വിഷ്ണു ശിവദാസ് നൃത്ത ശില്പത്തിന് നേതൃത്വം നൽകി. ചടങ്ങ് സ്കൂൾ മാനേജർ സി കെ റെജി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ഡെയ്‌സി വർഗീസ് അധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡൻ്റ് ബീന പി നായർ, അദ്ധ്യാപകരായ മഞ്ജു വർഗീസ് , ഫാ. മനു ജോർജ്ജ് K , ജിനു ജോർജ്ജ് , ജിൻസി പോൾ ,ജെർലി ചാക്കോച്ചൻ എന്നിവർ സംസാരിച്ചു. ഹൈസ്ക്കൂളിലെ ഇരുപതോളം കുട്ടികൾ പുണ്യരാമായണം എന്ന നൃത്ത നാടകത്തിൽ പങ്കാളികളായി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | July 21, 2022, 7:22 p.m. | Mulanthuruthy