.

മുളന്തുരുത്തി : 2023 -24 വാർഷീക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതീഷ് കെ ദിവാകരൻ അവതരിപ്പിച്ചു.

മുളന്തുരുത്തി : 29,03,28,561/- രൂപ വരവും 28,76,04,700/- രൂപ ചിലവും 27,23,861/- രൂപ നീക്കിയിരിപ്പുമായാണ് പുതിയ ബജറ്റ് അവതരിപ്പിച്ചത്. മറിയാമ്മ ബെന്നി പഞ്ചായത്ത്‌ പ്രസിഡന്റ്, രാജു. പി. നായർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്, ബിനി ഷാജി വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ലതിക അനിൽ ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജോർജ് മാണി ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ലിജോ ജോർജ് പ്രതിപക്ഷ നേതാവ്, ജെറിൻ. റ്റി. ഏലിയാസ് വാർഡ് മെമ്പർ, രഞ്ജി കുര്യൻ വാർഡ് മെമ്പർ, ആതിര സുരേഷ് വാർഡ് മെമ്പർ, റീന റെജി വാർഡ് മെമ്പർ, ഷാജി മാധവൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഡൊ. ഷാജി പി എസ് മെഡിക്കൽ ഓഫീസർ, ഡൊ. ദിജി മെഡിക്കൽ ഓഫീസർ ആയുർവ്വേദം, ബിനു വർഗീസ് പഞ്ചായത്ത് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | March 18, 2023, 10:37 p.m. | Mulanthuruthy