.

നോർത്ത് പറവൂർ : പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ള ത്രിദിന ക്യാമ്പ് ആരംഭിച്ചു.

നോർത്ത് പറവൂർ : പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ള ത്രിദിന ക്യാമ്പ് ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ മോൺ. ഫാ. ആന്റണി പെരുമായൻ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ എം.കെ. ബാനർജി, എക്സ്സൈസ് അസി. സബ് ഇൻസ്പെക്റ്റർ വി. ഹാരീഷ്, പ്രധാന അദ്ധ്യാപിക ലിസമ്മ ജോസഫ് , പി.ടി.എ. പ്രസിഡന്റ് അജിതഘോഷ്, ജേക്കബ് പോൾ, പി.കെ.ധനേഷ് , ബിന്ദു ജോൺ എന്നിവരും എക്സൈസ് ഡിപ്പാർട്ടുമെന്റിലെ കെ.കെ. കബീർ, എം.ടി. ശ്രീജിത്ത്, എൻ.കെ.സാബു എന്നിവരും പങ്കെടുത്ത് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 25, 2022, 5:38 p.m. | Paravoor North