.

വടക്കൻ പറവൂർ: എന്റെ ന​ഗരസഭ പറവൂർ..! പുതിയ ഭരണ സമിതി അധികാരത്തിലേറിയ ശേഷം പറവൂർ ന​ഗരസഭയിൽ നടപ്പിലാക്കിയ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ...

വടക്കൻ പറവൂർ: പുതിയ ന​ഗരസഭാ ഭരണ സമിതി അധികാരത്തിലേറി ഏഴ് മാസം പിന്നിട്ടിരിക്കുന്നു. ഇതിനകം ന​ഗരസഭയിൽ നടപ്പിലാക്കിയിട്ടുള്ള വികസന പ്രവർത്തനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും ലൈഫ് കൊച്ചിയിലൂടെ വ്യക്തമാക്കുകയാണ് ഇവിടെ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വാക്സിനേഷൻ, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, താലൂക്ക് ആശുപത്രി ഐസിയുവിൽ 10 ആധുനിക കിടക്കകൾ, പറവൂർ ബസ്റ്റാൻഡിലെ ടോയ്ലെറ്റ് നവീകരണം തുടങ്ങിയ വിവിധ വികസന പ്രവർത്തനങ്ങൾ ഭരണപക്ഷം എടുത്തു പറയുന്നു. അതേസമയം ഭരണപക്ഷത്തിന്റെ പോരായ്മകൾ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു. ന​ഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ടീച്ചർ, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, വൈസ് ചെയർമാൻ എം.ജെ. രാജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ശശിധരൻ, പൊതുമരമാത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, ആരോ​ഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ​ഗോവിന്ദൻ എന്നിവർ സംസാരിക്കുന്നു...

LifeKochi Web Desk | Aug. 28, 2021, 8:49 p.m. | Paravoor North