.

#Local news

വടക്കൻ പറവൂർ: കോവിഡ് മുന്നണി പോരാളികൾക്ക് ആദരം...

കോവിഡ് മൂലം അകാലത്തിൽ പൊലിഞ്ഞു പോയ ജീവകാരുണ്യ പ്രവർത്തക നിമ്മി ഡെന്നിയുടെ സ്മരണാർത്ഥം രൂപീകരിച്ച നിമ്മി ഡെന്നി മെമ്മോറിയൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പറവൂരിലെ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു. ചടങ്ങ് പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മുൻ എം.പി. കെ .പി .ധനപാലൻ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ, വൈസ് ചെയർമാൻ എം.ജെ.രാജു.പ്രതിപക്ഷ കൗൺസിൽ നേതാവ് ടി.വി. നിഥിൻ തുടങ്ങിയവർ പ്രസംഗിച്ചു. മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 20, 2021, 1:34 a.m. | Paravoor North