.

ഒക്കൽ : SSLC, Plus Two പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.

ഒക്കൽ : ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഈ വർഷം SSLC, Plus Two പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ലിസി ജോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൊമെന്റോ നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്വാഗതം ആശംസിച്ചു കൊണ്ട് കോൺഗ്രസ് പ്രവർത്തകൻ കെ.ഒ ജോണി സംസാരിച്ചു. അംഗൻവാടി ടീച്ചർ, ആശ വർക്കർമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. മണ്ഡലം ഭാരവാഹികളും യൂത്ത് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. കെ.ജെ ഇമ്മാനുവൽ നന്ദി അർപ്പിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | July 5, 2022, 1:38 p.m. | Okkal