.

#Local news

കൂത്താട്ടുകുളം: ഓണക്കിറ്റ് വിതരണം ചെയ്തു

ജയ്ഹിന്ദ് ജനകീയ പ്രസ്ഥാനത്തിന്റെയും വർണിഭ സാംസ്കാരിക പഠന കേന്ദ്രത്തിന്റെയും എ. ഐ. റ്റി. യു. സി. ലോട്ടറി തൊഴിലാളി യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. ജേക്കബ് ഫിലിപ് സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം വർണിഭ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ പ്രസിഡന്റും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കെ.കെ. രാമൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.യു.ടി.സി. മണ്ഡലം പ്രസിഡന്റ് എ.എസ്. രാജൻ അധ്യക്ഷനായി. സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എസ്. രാജൻ ആശംസകൾ നേർന്നു. മികച്ച ജീവകാരുണ്യ പ്രവർത്തകൻ സിബി കോഴിപ്പിള്ളിയ്ക്ക്, നഗരസഭാ കൗൺസിലർ പി.ആർ. സന്ധ്യ മെമെന്റൊ നൽകി ആദരിച്ചു.

LifeKochi Web Desk | Aug. 22, 2021, 9:13 p.m. | Koothattukulam