.

പച്ചാളം: ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ, വാക്‌സിൻ നയം എന്നിവയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ സൈക്കിൾ റാലി നടത്തി

പച്ചാളം: ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയം എന്നിവയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാ​ഗ്രഹത്തിന്റെ ഭാ​ഗമായി സൈക്കിൾ റാലി നടത്തി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രവീൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നോർത്ത് മേഖല സെക്രട്ടറി എം.എസ്. സനോഫർ ജാഥാ ക്യാപ്റ്റനായിരുന്നു. എറണാകുളം ബ്ലോക്ക് സെക്രട്ടറി അഡ്വ. പി.ജെ പോൾസൺ സൈക്കിൾ റാലി ഫ്ലാ​ഗ് ഓഫ് ചെയ്തു.

LifeKochi Web Desk | Sept. 6, 2021, 9:21 p.m. | Pachalam