.

#Local news

പച്ചാളം: മോട്ടോർ തൊഴിലാളി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം നടന്നു

എറണാകുളം മോട്ടോർ തൊഴിലാളി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള കിറ്റിന്റെ വിതരണം നടന്നു. എറണാകുളം എം.പി. ഹൈബി ഈഡൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. എറണാകുളം എസിപി നിസാമുദ്ധീൻ, കൗൺസിലർ മിനി വിവേര തുടങ്ങിയവർ ആശംസകൾ നേർന്നു. എറണാകുളം മോട്ടോർ തൊഴിലാളി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് വില്ലറ്റ് കൊറയ, സെക്രട്ടറി ശ്രീജിത്ത് ഉത്തമൻ, മീഡിയ പെഴ്സൺ രാജ്കുമാർ തുടങ്ങിയവർ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 21, 2021, 4:44 p.m. | Pachalam