.

പച്ചാളം : നഗരസഭാ കൗൺസിലറും കോൺഗ്രസ്സ് എറണാകുളം ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പി എസ് മണികണ്ഠരാജിന്റെ ഒന്നാം അനുസ്മരണ സമ്മേളനം നടന്നു.

പച്ചാളം : അനുസ്മരണ സമ്മേളനം MP ഹൈബി ഈഡൻ ഉദ്‌ഘാടനം ചെയ്തു. അനുസ്മരണ ദീപ പ്രകാശനം മുതിർന്ന കോൺ നേതാവ് അജയ് തറയിൽ നിർവഹിച്ചു. ജെസ് ഡി ഫ്രാൻസിസ് സ്വാഗതവും പി എസ് മണികണ്ഠരാജിന്റെ സഹോദരി ആമുഖ പ്രസംഗവും നടത്തി. മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഡിക്സൺ, കൗൺസിലർമാരായ ഹെന്ററി ഓസ്റ്റിൻ, മിനി ദിലീപ്, മിനി വിവേര, ബി ജെ പി നേതാവ് സി ജി ബാലഗോപാൽ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി ജെ ജോർജ്, ചന്ദ്രഹാസൻ മേഖല ഉപ ഡയറക്ടർ ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പ്രസീത, പി.എസ് മണികണ്ഠരാജിന്റെ സഹോദരി, റെജികുമാർ, RSP സംസ്ഥാന കമ്മിറ്റി അംഗം, ജോസ് ഫെലിക്സ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എന്നിവർ ചടങ്ങിൽ സംസാരിച്ചു. മണികണ്ഠരാജിനെ ശിശ്രുഷിച്ച ലൂർദ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു. കൂടുതൽ വിവരങ്ങൾ സി ജെ ജോർജ് ജനറൽ കൺവീനർ മണികണ്ഠരാജ് അനുസ്മരണസമിതി ലൈഫ്കൊച്ചിയോട് പങ്കുവെച്ചു വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 22, 2022, 10:38 p.m. | Pachalam