.

പള്ളുരുത്തി : BEFI യൂത്ത് കോൺക്ലേവ് എറണാകുളം ടൗൺഹാളിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

പള്ളുരുത്തി : BEFI അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ, മുൻ പ്രസിഡന്റ് സദാശിവൻ പിള്ള , സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വിനിത വിനോദ് അധ്യക്ഷയായി. പാനൽ ചർച്ചയിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു. SBS പ്രശാന്ത്, കെ.കെ ബിനു, ജെറിൻ കെ ജോൺ, അമൽ രവി എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. അഞ്ഞൂറിലധികം യുവാക്കൾ പങ്കെടുത്ത പരിപാടിയിൽ വിവിധ മേഖലയിൽ പ്രതിഭ തെളിയിച്ച എഴ് യുവ പ്രതിഭകളെ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മിഥുൻ സി സ്വാഗതവും ജില്ലാ സെക്രട്ടറി വി വിമൽ നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 22, 2024, midnight | Palluruthy