.

പള്ളുരുത്തി : KVVES പള്ളുരുത്തി യൂണിറ്റിൻ്റെ നേതൃത്വത്തിൽ "ഫോസ്ടാഗ്" ട്രെയിനിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു.

പള്ളുരുത്തി : ഭക്ഷ്യോൽപ്പന്നങ്ങൾ വില്പന നടത്തുന്ന ഹോട്ടലുകൾ, ബേക്കറി, ജ്യൂസ്സ്റ്റാൾ, ഭക്ഷ്യവിതരണം, സംഭരണം, ഉല്പാദനം തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികൾക്കുമായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മേൽനോട്ടത്തിൽ "ഫോസ്ടാഗ്" ട്രെയിനിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. കെ ജെ മാക്സി എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി സി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫുഡ്സേഫ്റ്റി ഓഫിസർ വിമലമാത്യു മുഖ്യപ്രഭാഷണം നടത്തി. ഫോസ്ടാക്ക് കോ-ഓഡിനേറ്റർ സുമസുരേഷ്, ട്രെയിനർ അനിതവിദ്യാസാഗർ, കെ പി ജയിൻ, എസ് കമറുദ്ദീൻ, രേഖാതോമസ്, ഷാനവാസ്, അന്നാബാബു, ഡെന്നീതോമസ്, കെ സി ബെന്നി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 21, 2024, 11:58 p.m. | Palluruthy