.

#palluruthy

പള്ളുരുത്തി: നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുദേവ സ്മരണ സംഘടിപ്പിച്ചു

പള്ളുരുത്തി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ 167 ആം ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചും. മണ്ഡലം പ്രസിഡന്റ് പി.പി. ജേക്കബ് അധ്യക്ഷത വഹിച്ച യോഗം യുഡിഎഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നെൽസൻ കോച്ചേരി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ഇന്നസെൻ്റ്, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ഡഗ്ലസ്, ശ്രീനിവാസൻ, മൈക്കിൾ, അരുൺകുമാർ ,തോമസ്, ഹരി എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | Aug. 23, 2021, 5:16 p.m. | Palluruthy