.

#palluruthy

പള്ളുരുത്തി: പള്ളുരുത്തി സർവീസ് സഹകരണ ബാങ്കിന്റെ രണ്ടാമത് ഓണം വിപണി ആരംഭിച്ചു...

ഓണ വിപണി ഉണർന്നു... ഓണാഘോഷങ്ങൾ ​ഗംഭീരമാക്കാൻ പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് രണ്ടാമത്തെ ഓണവിപണി പ്രവർത്തനമാരംഭിച്ചു. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ 14 ഉത്പന്നങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റ് ആണ് വിതരണം ചെയ്യുന്നത്. പച്ചക്കറി വിൽപ്പന തിങ്കളാഴ്ച ആരംഭിക്കും. വിപണി ഓ​ഗസ്റ്റ് 20ന് സമാപിക്കും. പെരുമ്പടപ്പ് ശാഖയ്ക്ക് സമീപമാണ് ഓണവിപണി ആരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ, അസി. സെക്രട്ടറി സി. ദീലീപ്, ഡയറക്ടർ ബോർഡ് മെമ്പർ എ.എം. ഷെറീഫ്, അഡ്വ. പി.എസ്. ബിജു, സോണി കെ. ഫ്രാൻസിസ്, എന്നിവർ പ്രസം​ഗിച്ചു.

LifeKochi Web Desk | Aug. 13, 2021, 7:33 p.m. | Palluruthy