.

#palluruthy

പള്ളുരുത്തി: ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കച്ചേരിപ്പടിയിൽ സംയുക്ത സമരസമിതിപ്രതിഷേധിച്ചു

പള്ളുരുത്തി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികളിലും പൊതുമേഖല വിറ്റഴിക്കാനുള്ള നീക്കത്തിലും പെട്രോൾ-ഡീസൽ-പാചക വാതക വില വർദ്ധനവിലും പ്രതിഷേധിച്ച് സെപ്തംബർ 27 ന് നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പള്ളുരുത്തി കച്ചേരിപ്പടിയിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിരിതെളിയിച്ച് പ്രതിഷേധിച്ചു. ഡി.സി.സി സെക്രട്ടറി എൻ.ആർ.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. CITU നേതാവ് പി ആർ വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കച്ചേരിപ്പടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഇ എ ആമീൻ. ബി ജെ ഫ്രാൻസിസ്, എം ഐ നൗഷാദ്, ടി എ സിയാദ്.സനൂബ് ഇലഞ്ഞിക്കൽ, വി എച്ച് അഷ്റഫ് സി ഐ ഹനീഫ്. എം ഐ അൻഷാദ്, പി ആർ ഉണ്ണി, കെ കെ അൻസാർ, കെ കെ താഹ,സബാസ്റ്റിൻ, കെ എം സക്കീർ എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Sept. 25, 2021, 10:48 p.m. | Palluruthy