.

പള്ളുരുത്തി: 5300 കിലോമീറ്റർ സൈക്കിളിൽ ഭാരത പര്യടനം നടത്തിയ വസന്ത് കൊച്ചിനെ പരിചയപ്പെടാം.

പള്ളുരുത്തി:5 മാസവും 20 ദിവസവും, ഏകദേശം 5300 കിലോമീറ്റർ സൈക്കിളിൽ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയിരിക്കുകയാണ് കൊച്ചി പെരുമ്പടപ്പ് സ്വദേശി വസന്ത് കൊച്ചിൻ എന്ന 23 വയസുകാരൻ . ദേശീയ ഐക്യത്തിനും ലോകസമാധാനത്തിനും ഇന്ത്യയെ അറിയാനും വേണ്ടി 2021 ഡിസംബർ 13 കൊച്ചിയിൽ നിന്നും ആരംഭിച്ചതാണ് വസന്തിൻ്റെ സൈക്കിൾ യാത്ര. കൊച്ചിയിൽ വൈ.സി.സി.ട്രസ്റ്റ്, കൊച്ചിൻ സാഹിത്യ അക്കാദമി, എസ്.എൻ.ക്ലബ്ബ് തുടങ്ങിയവയുടെ നേതൃത്വത്തിൽ വസന്തിന് സ്വീകരണം നൽകി. വിപിൻ പള്ളുരുത്തി ഡയറക്ടർ വൈ.സി.സി.ട്രസ്റ്റ്, ജോർജ്ജ് കിളിയാറ പ്രസിഡൻ്റ് എസ്.എൻ.ക്ലബ്ബ് , എം.എം.സലിം പ്രസിഡൻ്റ് കൊച്ചി പ്രസ് ക്ലബ്ബ് എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ വസന്ത് കൊച്ചിൻ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 4, 2022, 6:17 p.m. | Palluruthy