.

പെരുമ്പാവൂർ: അനധികൃതമായി സൂക്ഷിച്ചിരുന്ന 2460 ലിറ്റർ കള്ള് എക്സൈസ് സംഘം പിടികൂടി

പെരുമ്പാവൂർ: നഗരസഭ ആറാം വാർഡിൽ വാടക വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 2460 ലിറ്റർ കള്ള് എക്സൈസ് സംഘം പിടികൂടി. മദ്യവിൽപ്പന അവധി ദിവസമായ ഒന്നാം തീയതി വിതരണം ചെയ്യാൻ വേണ്ടി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്ത കള്ളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഫോഴ്സ്മെൻറ് ടീമിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. 9 ബാരലുകളിലും, 71 കന്നാസുകളിലുമായിട്ടാണ് കള്ള് സൂക്ഷിച്ചിരുന്നത്. സംഭവത്തെ കുറിച്ച് എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബാബു വർ​ഗീസ് സംസാരിക്കുന്നു.

LifeKochi Web Desk | Sept. 1, 2021, 2:31 p.m. | Perumbavoor