.

പെരുമ്പാവൂർ : നഗരസഭ പരിധിയിലെ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കാണ് ഫുട്ബോൾ പരിശീലനം നൽകുന്നു .

പെരുമ്പാവൂർ : നഗരസഭ പരിധിയിലെ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനു വേണ്ടിയിട്ടാണ് ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ പദ്ധതി വിഭാവനം ചെയ്തത്. നഗരസഭ പ്രദേശത്തെ 27 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കാണ് ഫുട്ബോൾ പരിശീലനം നൽകുന്നത്. 5 വയസു മുതൽ 18 വയസു വരെയുള്ള കുട്ടികളെയാണ് സി ഡി എസ് കണ്ടെത്തിയത്. സി ഡി എസ് ൻ്റെ കീഴിൽ 32 ബാലസഭകൾ പ്രവർത്തിക്കുന്നുണ്ട് അവിടുന്നുള്ള ഫുട്ബോളിനോട് താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. 3 മാസത്തെ ട്രെയിനിങ്ങിനായി 16300 രൂപയാണ് ജില്ലാമിഷൻ അനുവദിച്ചിരിക്കുന്നതെന്ന് സി ഡി എസ് ചെയർപേഴ്സൺ ജാസ്മിൻ ബഷീർ പറഞ്ഞു. പരിശീലനത്തിനു തിരഞ്ഞെടുത്ത കുട്ടികൾക്ക് ജേഴ്‌സി, ബൂട്ട്, സോക്സ് എന്നിവ നൽകി. പരിപാടിയിൽ നഗരസഭ ചെയർമാൻ ടി എം സക്കീർ ഹുസൈൻ ,വാർഡ് കൗൺസിലർ പോൾ പാത്തിക്കൽ, കൗൺസിലർ അനിത, ഷമീന, ഉപസമിതി കൺവീനർമാരായ ഹയറുനീസ നസീർ, സുഹറ മുഹമ്മദ്, സി ഡി എസ് മെമ്പർമാരായ ബീനരാജൻ,ഷൈല, സീന അഷറഫ്, ബാലസഭ പി ആർ ഓ സ്മിത എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | May 25, 2022, 7:09 p.m. | Perumbavoor