.

പെരുമ്പാവൂർ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ രജിസ്റ്റർ ചെയ്തവർക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം മാർച്ച് 31 വരെ.

പെരുമ്പാവൂർ : കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ രജിസ്റ്റർ ചെയ്ത് വിവിധ കാരണങ്ങളിൽ രജിസ്ട്രേഷൻ പുതുക്കാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്ന് കുന്നത്തുനാട് എംപ്ലോയ്മെന്റ് ഓഫീസർ സാജു എ പി അറിയിച്ചു. മാർച്ച് 31 വരെയാണ് അവസരമുണ്ടായിരിക്കുക. 01-01-2000 മുതൽ 31-10-2022 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കു തെ പോയ ഉദ്യോഗാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ, എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിൽ ഹാജരായോ രജിസ്ട്രേഷൻ പുതുക്കി സീനിയോരിറ്റി പുനസ്ഥാപിക്കാവുന്നതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ട് വിവധ കാരണങ്ങളാൽ യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാൻ കഴിയാതെ 90 ദിവസത്തിന് ശേഷം സീനിയോരിറ്റി നഷ്ടപ്പെട്ട് വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത ഉദ്യോഗാർത്ഥികൾക്കും അവരുടെ സീനിയോരിറ്റി പുന:സ്ഥാപിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Feb. 21, 2023, 4:51 p.m. | Perumbavoor