.

പെരുമ്പാവൂർ : മൺസൂൺ മുന്നൊരുക്കത്തിൻ്റെ ഭാഗമായി പെരുമ്പാവൂർ പെരിയാർ വല്ലം കടവിൽ പെരുമ്പാവൂർ അഗ്നി രക്ഷാ സേനയും, ജില്ല ദുരന്തനിവാരണ വകുപ്പും സംയുക്തമായി മോക്ക് ഡ്രിൽ നടത്തി.

പെരുമ്പാവൂർ : മൺസൂൺ മുന്നൊരുക്കത്തിൻ്റെ ഭാഗമായി പെരിയാർ വല്ലം കടവിൽ പെരുമ്പാവൂർ അഗ്നിരക്ഷാ സേനയും, ജില്ല ദുരന്തനിവാരണ വകുപ്പും സംയുക്തമായി മോക്ക് ഡ്രിൽ നടത്തി. വെള്ളപൊക്കത്തിലകപ്പെട്ട നാട്ടുകാരെയും , ഒറ്റപെട്ടവരെയും സേനയുടെ റബ്ബർ ഡിങ്കി, സിവിൽ ഡിഫൻസിൻ്റെ ബോട്ട് എന്നിവ ഉപയോഗിച്ച് രക്ഷപ്പെടുത്തി അശുപത്രിയിലും, ക്യാമ്പിലും എത്തിച്ചു കൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങളാണ് മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. പെരുമ്പാവൂർ അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച് അസൈനാർ മോക്‌ഡ്രിലിനു നേതൃത്വം നൽകി. അഗ്നി രക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ തുടങ്ങിയവർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വിവിധ വകുപ്പുദ്യോഗസ്ഥർ മോക്ഡ്രില്ലിന്റെ ഭാഗമായി. കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ്, നഗരസഭ ചെയർമാൻ ടി എം സക്കീർ ഹുസൈൻ, സെകട്ടറി പി എസ് ഷിബു, പെരുമ്പാവൂർ സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, ചേലാമറ്റം വില്ലേജ് ഓഫീസർ വർഗ്ഗീസ്കുട്ടി, നഗരസഭ കൗൺസിലർ ലിസ്സ ഐസക്ക് എന്നിവർ സംസാരിച്ചു. മുൻ കൗൺസിലർ വി പി ബാബു, പൊതുപ്രവർത്തകരായ എൻ എ ഹസ്സൻ, എൽദോസ് വീണമാലിൽ, നഗരസഭ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | May 25, 2022, 8:36 p.m. | Perumbavoor